Connect with us

Ongoing News

നവാഗതര്‍ക്കു മുമ്പില്‍ തകര്‍ന്നടിഞ്ഞ് ലോക ചാമ്പ്യന്മാര്‍; ഇംഗ്ലണ്ടിനെ അയര്‍ലന്‍ഡ് എറിഞ്ഞിട്ടത് 85 റണ്‍സിന്

Published

|

Last Updated

ലണ്ടന്‍: ലോക ചാമ്പ്യന്മാരെ തകര്‍ത്തു തരിപ്പണമാക്കി ക്രിക്കറ്റിലെ നവാഗതരായ അയര്‍ലന്ഡിന്റെ തേരോട്ടം. ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ വിജയം നേടിയ ലോഡ്‌സില്‍ തന്നെയാണ് ഇംഗ്ലണ്ട് അതിദയനീയമായി തകര്‍ന്നു വീണത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ദിനത്തില്‍ 85 റണ്‍സെടുക്കുമ്പോഴേക്കും ലോക ചാമ്പ്യന്മാരുടെ ബാറ്റിംഗ് നിര പൂര്‍ണമായി കൂടാരം കയറി. അതിന് 23.4 ഓവര്‍ മാത്രമെ അയര്‍ലന്‍ഡിനു ഏറിയേണ്ടി വന്നുള്ളൂ. സ്വന്തം മൈതാനത്ത് ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്.

13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ കടപുഴക്കിയ ടിം മുര്‍ത്താഗിന്റെ പേസാക്രമണമാണ് ഉച്ച ഭക്ഷണത്തിനു മുമ്പു തന്നെ ഇംഗ്ലണ്ടിനെ നിലംപരിശാക്കിയത്. മാര്‍ക്ക് അഡയര്‍ മൂന്നും ബോയ്ഡ് റാന്‍കിന്‍ രണ്ടും വിക്കറ്റെടുത്തു. പുകള്‍പെറ്റ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിലെ മൂന്നു പേര്‍ മാത്രമാണ് രണ്ടക്കത്തിലെത്തിയത്. മൂന്നു പേര്‍ പൂജ്യത്തിന് മടങ്ങുകയും ചെയ്തു.

23 റണ്‍സെടുത്ത ജോ ഡെന്‍ലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. പത്താം നമ്പറില്‍ ഇറങ്ങിയ ഒല്ലി സ്റ്റോണ്‍ 19 റണ്‍ നേടി. സാം കുര്‍റന്‍ ആണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്‌സ്മാന്‍ (18). ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി, ക്രിസ് വോക്‌സ് എന്നിവര്‍ അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി.റോറി ജോസഫ് ബേണ്‍സ് (6), ജേസണ്‍ റോയ് (5), ജോ റൂട്ട് (2), സ്റ്റുവര്‍ട്ട് ബ്രോഡ് (3), ജാക്ക് ലീച്ച് (1) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോര്‍. അയര്‍ലന