മഅ്ദിന്‍ അക്കാദമിയില്‍ സൗജന്യ സ്‌പോര്‍ട്‌സ് മെഡിക്കല്‍ ക്യാമ്പ്

Posted on: July 23, 2019 9:55 pm | Last updated: July 23, 2019 at 9:55 pm

മലപ്പുറം :കായികപരമായ പരിക്കുകള്‍ കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി കായികക്ഷമതാ പ്രശ്‌നങ്ങളെക്കുറിച്ചും ഫലപ്രദമായ ചികിത്സ നിര്‍ദ്ദേശങ്ങളെ സംബന്ധിച്ചും മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സൗജന്യ സ്‌പോര്‍ട്‌സ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഈ മാസം 28ന് ഞായറാഴ്ച 10 മണി മുതല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഡോക്ടര്‍ ഷെര്‍വിന്‍ ഷെരിഫ് നേതൃത്വത്തിലാണ് ക്യാമ്പ്. മലപ്പുറം മഅ്ദിന്‍ ലൈഫ്‌ഷോര്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ വെച്ചു നടക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9072303035, 9072303036 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്.