Connect with us

National

'കര്‍' നാടകത്തിന് തിരശ്ശീല ; വോട്ടെടുപ്പില്‍ സഖ്യ സര്‍ക്കാര്‍ വീണു

Published

|

Last Updated

ബെംഗളുരു: ഏറെ നാള്‍ നീണ്ടുനിന്ന രാഷ്ട്രീയ അനശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടക സര്‍ക്കാര്‍ വീണു .നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് 99പേരുടെ പിന്തുണമാത്രമാണുണ്ടായത്. 105 പേര്‍ വിശ്വാസ വോട്ടിനെ എതിര്‍ത്തു. ഇതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ നിലം പതിച്ചത്. ഒളിച്ചോടാനില്ലെന്നും വിശ്വാസ വോട്ടെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സഭയില്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ക്ക് സ്പീക്കര്‍ നിര്‍ദേശം നല്‍കി. ശബ്ദ വോട്ടിനാണ് സ്പീക്കര്‍ നിര്‍ദേശിച്ചതെങ്കിലും പ്രതിപക്ഷ ആവശ്യത്തെത്തുടര്‍ന്ന് ഡിവിഷന്‍ വോട്ടെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. ഇതിന്റെ ഭാഗമായി നിയമസഭ ഉദ്യോഗസ്ഥര്‍ സഭയിലെ ഭരണപക്ഷാംഗങ്ങളുടെയും പ്രതിപക്ഷാംഗങ്ങളുടേയും എണ്ണം എടുത്തു. ഇതോടെ സര്‍ക്കാറിന് ഭൂരിപക്ഷമില്ലെന്ന് തെളിയുകയും സ്പീക്കര്‍ ഇക്കാര്യം പ്രഖ്യാപിക്കുകയുമായിരുന്നു.

അധികാരത്തിലേറി 13 മാസങ്ങള്‍ക്ക് ശേഷമാണ് സഖ്യ സര്‍ക്കാര്‍ താഴെ വീണിരിക്കുന്നത്. ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി  രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി.

.

Latest