പെരിന്തൽമണ്ണ-വളാഞ്ചേരി സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

Posted on: July 23, 2019 7:49 am | Last updated: July 23, 2019 at 7:49 am

 

കൊളത്തൂർ: കനത്ത മഴയെ തുടർന്ന്  പെരിന്തൽമണ്ണ-വളാഞ്ചേരി സംസ്ഥാന പാതയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് കൂറ്റൻ ആൽമരം റോഡിനു കുറുകെ വീണത്.

ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിട്ടുണ്ട്. മരം മുറിച്ചുമാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.