യൂനിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: കുത്തേറ്റ അഖില്‍ ആശുപത്രി വിട്ടു

Posted on: July 22, 2019 7:26 pm | Last updated: July 22, 2019 at 7:55 pm

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ഥി അഖില്‍ ചന്ദ്രന്‍ ആശുപത്രി വിട്ടു. തിങ്കളാഴ്ച വൈകിട്ടോടെയാണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും അഖില്‍ വീട്ടിലേക്ക് മടങ്ങിയത്.

അഖിലിന് രണ്ട് മാസം വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജുലൈ 12ന് യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് അഖിലിന് നെഞ്ചില്‍ കുത്തേറ്റത്. കോളജിലെ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും ചേര്‍ന്നാണ് അഖിലിനെ കുത്തിയത്.