ഹജ്ജ്: യമനില്‍ നിന്നുള്ള ആദ്യ സംഘമെത്തി

Posted on: July 22, 2019 3:34 pm | Last updated: July 22, 2019 at 8:25 pm

മക്ക: ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ നിന്നും ആദ്യ ഹജ്ജ് തീര്‍ഥാടക സംഘം സഊദിയിലെത്തി. സഊദി അറേബ്യയുടെ തെക്ക്-കിഴക്കന്‍ അതിര്‍ത്തിയായ നജ്‌റാന്‍ വഴിയുള്ള തീര്‍ഥാടകരെ സമ്മാനങ്ങളും റോസാപ്പൂക്കളും നല്‍കി സ്വീകരിച്ചു.

യമനില്‍ നിന്നുള്ള തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നജ്റാന്‍ പാസ്പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ സുലൈമാന്‍ പറഞ്ഞു,