തിരുവനന്തപുരം: യൂത്ത്‌കോണ്‍ഗ്രസ്- കെ എസ് യു പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസബന്ദ്. കെ എസ് യു സംസ്ഥാന കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സംഘര്‍ഷത്തില്‍ നിരവധി കെ എസ് യു, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരുക്കേറ്റിരുന്നു.
പോലീസ് നടപടിക്കെതിരെ മുഴുവന്‍ ജില്ലകളിലും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ എസ് യു അറിയിച്ചു.