Connect with us

Uae

ടാക്‌സി സേവനങ്ങള്‍ക്ക് കരീം ആപുമായി ആര്‍ ടി എ

Published

|

Last Updated

ദുബൈ: ദുബൈ ടാക്‌സി സേവനങ്ങള്‍ ബുക്ക് ചെയ്യുന്നതിന് ആപ് സൗകര്യമൊരുക്കി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍പോര്‍ട് അതോറിറ്റി (ആര്‍ ടി എ). ഇ-ഹൈല്‍ ടാക്‌സി സേവന ദാതാക്കളായ കരീം സര്‍വീസാണ് ടാക്‌സി സേവനങ്ങള്‍ ലഭിക്കുന്നതിന് കരീം ആപ് ഉപയോഗപ്രദമാക്കിയത്. പുതിയ കരാറനുസരിച്ച് ആപ്പിലൂടെ ദുബൈ ടാക്‌സി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. ഹല എന്ന് നാമകരണം നടത്തിയിട്ടുള്ള ആപ് സേവനങ്ങള്‍ ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

വിവിധ സ്മാര്‍ട് പദ്ധതികളിലൂടെ ദുബൈ നഗരത്തെ ലോകത്തിന്റെ നെറുകെയില്‍ എത്തിക്കുന്നതിനുള്ള ഭരണ നേതൃത്വത്തിന്റെ ധിഷണാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നതിനാണ് ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കിയത്. ആര്‍ ടി എ പദ്ധതികളുടെ പ്രധാന നാഴികക്കല്ലായി പുതിയ സംരംഭം മാറും, ആര്‍ ടി എ ഡയറക്ടര്‍ ജനറല്‍ മതര്‍ അല്‍ തായര്‍ പറഞ്ഞു. ഇതിലൂടെ ജനങ്ങളുടെ സമയ ലാഭത്തിന് വഴിയൊരുങ്ങുന്നതോടെ അവരില്‍ കൂടുതല്‍ സംതൃപ്തി പകരാന്‍ കഴിയും. ലോകത്തെ ആദ്യ പൊതുമേഖലാ-സ്വകാര്യ ഗതാഗത ബുക്കിംഗ് സംവിധാനമായി ഇതിലൂടെ പദ്ധതി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.