ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: July 21, 2019 12:04 am | Last updated: July 21, 2019 at 12:04 am

മനാമ: ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി മനോജ് – റോസ് ദമ്പതികളുടെ മകനും ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയുമായ ശ്രേയസ് മനോജ് (16) ന്റെ മൃതദേഹമാണ് താമസ സ്ഥലമായ ഗുദൈബിയ ഗൗരി കൃഷ്ണ റസ്‌റ്റോറന്റിന് സമീപത്തെ ഫഌറ്റിന്റെ ടെറസില്‍ കണ്ടെത്തിയത്.

സ്‌പോര്‍ട്‌സ് താരമായ ശ്രേയസ് രാവിലെ ബാസ്‌ക്കറ്റ് ബോള്‍ കളിക്കാനായി ഫ്‌ളാറ്റില്‍ നിന്നും ഇറങ്ങിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ സ്വിച്ച്ഓഫ് ആയിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

തുടർനടപടികൾക്കായി പോലീസ് മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവും.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രേയസിൻെറ സഹോദരൻ  സിദ്ധാര്‍ഥ് ബംഗളുരുവിൽ എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിയാണ്.