ഇന്തോനേഷ്യന്‍ ഓപ്പണ്‍; പി വി സിന്ധു ഫൈനലില്‍

Posted on: July 20, 2019 10:16 pm | Last updated: July 20, 2019 at 10:16 pm

ജകാര്‍ത്ത: പി വി സിന്ധു ഇന്തോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍. സെമി ഫൈനലില്‍ ചൈനയുടെ ചെന്‍ യൂ ഫെയിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കലാശക്കളിക്ക് യോഗ്യത നേടിയത്. സ്‌കോര്‍: 21-19, 21-10.

രണ്ട് ഗെയിമിലും ആദ്യം പിന്നിലായ സിന്ധു പിന്നീട് മേല്‍ക്കോയ്മ നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാലാം സീഡായ അകാനെ യമഗൂച്ചിയാണ് സിന്ധുവിന്റെ എതിരാളി. സിന്ധുവിന്റെ ആദ്യ ഇന്തോനേഷ്യല്‍ ഓപ്പന്‍ ഫൈനലാണിത്.