സഊദി അറേബ്യക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണ ശ്രമം; സഊദി സേന തകര്‍ത്തു

Posted on: July 20, 2019 8:48 pm | Last updated: July 20, 2019 at 8:48 pm

റിയാദ്: സഊദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം. ആക്രമണ ശ്രമത്തെ സഊദി സേന തകര്‍ത്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യമനിലെ അംറാന്‍ ഗവര്‍ണറേറ്റില്‍ നിന്നാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണം സഊദി സേന ആകാശത്ത് വെച്ച് തന്നെ തകര്‍ക്കുകയായിരുന്നു.

ഇറാനിലെ വിമത വിഭാഗമായ ഹൂത്തികള്‍ ഇറാന്‍ പിന്തുണയോടെയാണ് സഊദി അറേബ്യക്ക് നേരെ ആക്രമണം നടത്തുന്നതെന്നും ഇത്തരം ആക്രമണങ്ങളെ ശക്തമായി ചെറുത്ത് തോല്‍പ്പിക്കുമെന്നും തുര്‍ക്കി അല്‍ മാലികി പറഞ്ഞു.