ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; വ്യാപക കൃഷി നാശം

Posted on: July 20, 2019 1:18 pm | Last updated: July 20, 2019 at 5:05 pm

ഇടുക്കി: കൊന്നത്തടിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വ്യാപക കൃഷിനാശം.അതേ സമയം ഉരുള്‍പൊട്ടലില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഈട്ടിത്തോപ്പ് വിജയമാതാ ദേവാലയത്തിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണു. പള്ളിയില്‍ കുര്‍ബാന നടക്കുന്ന സമയത്തായിരുന്നു അപകടം. ആളുകള്‍ റോഡില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പല ഇടങ്ങളിലും മരംവീണ് വൈദ്യുതി കമ്പികള്‍ പൊട്ടിവീണു.