പൂനയില്‍ വാഹനാപകടം;ഒമ്പത് മരണം

Posted on: July 20, 2019 9:59 am | Last updated: July 20, 2019 at 3:30 pm

പൂന: മഹാരാഷ്ട്രയിലെ പൂനയില്‍ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെ പൂന-സോളാപുര്‍ ദേശീയപാതയില്‍ കടാംവസ്തിക്കു സമീപമായിരുന്നു അപകടം.

കാറും ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച ഒമ്പത് പേരും കാര്‍ യാത്രക്കാരാണ് .പൂന യവാത് സ്വദേശികളാണിവര്‍