ഒകുഹാരയെ കീഴടക്കി: പി വി സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഫൈനലില്‍

Posted on: July 19, 2019 8:03 pm | Last updated: July 19, 2019 at 10:23 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് സിന്ധു സെമി പ്രവേശം നേടിയത് (സ്‌കോര്‍: 21-14, 21-7). ലോക രണ്ടാം നമ്പര്‍ താരമായ ഒകുഹാരയെ കീഴടക്കാന്‍ സിന്ധുവിന് 44 മിനുട്ട് മാത്രമെ വേണ്ടി വന്നുള്ളൂ.

ഇതോടെ ഒകുഹാരക്കെതിരായ മത്സരങ്ങളില്‍ എട്ടെണ്ണം വിജയിച്ച മുന്നിലെത്താന്‍ സിന്ധുവിനായി. നേരത്തെ, വിജയങ്ങളുടെ എണ്ണത്തില്‍ തുല്യ നിലയിലായിരുന്നു ഇരുവരും (7-7). സിംഗപ്പൂര്‍ ഓപ്പണ്‍ സെമിയില്‍ ഒകുഹാരയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റതിന്റെ (21-7, 21-11) മധുര പ്രതികാരം കൂടിയായി ഇന്ത്യന്‍ താരത്തിന് ഈ വിജയം.