എസ് വൈ എസ് ജില്ലാ കൗൺസിലുകൾ നാളെ തുടങ്ങും

Posted on: July 19, 2019 10:51 am | Last updated: July 19, 2019 at 10:51 am


കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം അർധവാർഷിക കൗൺസിലുകളുടെ നാലാം ഘട്ടം നാളെ ആരംഭിക്കും. കഴിഞ്ഞ ആറ് മാസക്കാലം നടപ്പാക്കിയ പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോർട്ടുകളെ അധികരിച്ച ചർച്ചയും അടുത്ത ആറ് മാസത്തേക്ക് സംസ്ഥാന കമ്മിറ്റി തയാറാക്കി നൽകിയ കർമ പദ്ധതികളും കൗൺസിലുകളിൽ പ്രധാന അജൻഡയാവുക.

നാളെ പാലക്കാട് ജില്ലയിൽ നടക്കുന്ന കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്യും. 21ന് കാസർകോട് ആർ പി ഹുസൈൻ, കോഴിക്കോട്ട് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, മലപ്പുറത്ത് വെസ്റ്റ് റഹ്‌മത്തുല്ല സഖാഫി, തൃശൂരിൽസ്വാദിഖ് വെളിമുക്ക്, ആലപ്പുഴയിൽ ഉമർ ഓങ്ങല്ലൂർ കണ്ണൂരിലും ഇടുക്കിയിലും സാദിഖ് സഖാഫി പെരിന്താറ്റിരി, കോട്ടയത്ത് സുലൈമാൻ ചുണ്ടമ്പറ്റ, കൊല്ലത്ത് ബശീർ ചെല്ലക്കൊടി, തിരുവനന്തപുരം ജമാൽ കരുളായി, 22ന് പത്തനംതിട്ടയിൽ അബ്ദുൽ ജലീൽ സഖാഫി, 24ന് എറണാകുളത്ത് അബ്ദുർറസാഖ് സഖാഫി, 25ന് കണ്ണൂരിൽ അബൂബക്കർ മാസ്റ്റർ പടിക്കൽ, വയനാട്ടിൽ സയ്യിദ് ത്വാഹ സഖാഫി, മലപ്പുറം ഈസ്റ്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, നീലഗിരി എസ് ശറഫുദ്ദീൻ എന്നിവരും കൗൺസിലുകൾക്ക് നേതൃത്വം നൽകും.