Connect with us

International

ജപ്പാനിലെ അനിമേഷന്‍ സ്റ്റുഡിയോക്ക് അക്രമി തീയിട്ടു; 24 പേര്‍ മരിച്ചു

Published

|

Last Updated

ടോക്കിയോ: ജപ്പാനില്‍ ക്യോട്ടോ നഗരത്തിലെ അനിമേഷന്‍ സ്റ്റുഡിയോയിലുണ്ടായ തീപ്പിടിത്തത്തില്‍ 24 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 35 അഗ്നിശമന സേനാ യൂനിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി.

സ്റ്റുഡിയോക്ക് ആരോ തീയിട്ടതാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്.
മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest