യൂനിവേഴ്‌സിറ്റി കോളജ്: ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

Posted on: July 16, 2019 11:33 am | Last updated: July 16, 2019 at 4:29 pm

തിരുവനന്തപുരം: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്കു കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ കേരളാ സര്‍വകലാശാല വൈസ് ചാന്‍സലറില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടി. സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പ്രതികളിലൊരാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെട്ടത്.

കൃത്യമായ കണക്കുകളോടെ സൂക്ഷിക്കേണ്ട ഉത്തരക്കടലാസുകള്‍ ഒരു വിദ്യാര്‍ഥിയുടെ വീട്ടില്‍ എങ്ങനെയെത്തി എന്ന കാര്യത്തിലാണ് വി സി പ്രധാനമായും വിശദീകരണം നല്‍കേണ്ടത്. സര്‍വകലാശാലാ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കണ്ടെത്തിയതിലും ഇതുപയോഗിച്ച് എന്തെങ്കിലും ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും വി സി വിശദീകരണം നല്‍കണം. യൂണിയന്‍ ഓഫീസില്‍ നിന്ന് ഒരു അധ്യാപകന്റെ വ്യാജ സീല്‍ കണ്ടെത്തിയതും ഗൗരവതരമാണെന്ന് ഗവര്‍ണര്‍ പറയുന്നു.