മഴവില്‍ ക്ലബ് നന്മവീട് സംസ്ഥാനതല ഉദ്ഘാടനം

Posted on: July 15, 2019 10:52 pm | Last updated: July 15, 2019 at 11:41 pm

  തിരൂരങ്ങാടി: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മഴവില്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നന്മ വീടിന്റെ സംസ്ഥാന തല ഉദ്ഘാടനം ചെമ്മാട് ഖുതുബുസമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രശസ്ത എഴുത്തുകാരന്‍ കെ പി രാമനുണ്ണി നിര്‍വഹിച്ചു. സംസ്ഥാനത്തെ 300 സ്‌കൂളുകളിലാണ് ഈ വര്‍ഷം ഈ പദ്ധതി നടപ്പിലാക്കുന്നത്. 2020 ഫെബ്രുവരി 15 വരെ നീണ്ടുനില്‍ക്കുന്നതാണ് പദ്ധതി.

വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും സാംസ്‌കാരിക വളര്‍ച്ചയും വിദ്യാഭ്യാസ പരമായ ഉന്നതിയും ലക്ഷ്യമാക്കിയാണ് പദ്ധതി. ആതുര സേവനം, ദാരിദ്ര്യ നിര്‍മാര്‍ജനം, ലഹരി വിമുക്ത ഗ്രാമം, കലാലയം തുടങ്ങിയ വ്യത്യസ്തമായ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതാണ് നന്മവീട്. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അടുത്ത മാര്‍ച്ച് അവസാനത്തില്‍ സംസ്ഥാനതല അവാര്‍ഡ് നല്‍കും.

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പി എ മുഹമ്മദ് അശ്‌റഫ് അധ്യക്ഷത വഹിച്ചു. ഐ പി ബി ഡയറക്ടര്‍ എം അബ്ദുല്‍ മജീദ് സന്ദേശ പ്രഭാഷണം നടത്തി. ഡോ: നൂറുദ്ദീന്‍ റാസി അവാര്‍ഡ് ദാനം നടത്തി. സംസ്ഥാന സെക്രട്ടറി സ്വഫ്‌വാന്‍ കോട്ടുമല പദ്ധതി വിശദീകരിച്ചു. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹഹര്‍, എം അബ്ദുറഹീം ഹാജി, പി കുഞ്ഞിമൊയ്തീന്‍, എന്‍ മുഹമ്മദ് ബശീര്‍, എം കുഞ്ഞിമുഹമ്മദ്, സകരിയ്യ ചെറുമുക്ക്, ഉസ്മാന്‍ കൊളപ്പുറം, കെ ഫിര്‍ദൗസ് സഖാഫി, എന്‍ എം മുഹമ്മദ് അഫ്‌സല്‍, എം വി മുഹമ്മദ് അംജദ്, സുഹൈല്‍ ഫാളിലി പ്രസംഗിച്ചു