യൂനിവേഴ്‌സിറ്റി കോളജിലെ യൂനിയന്‍ ഓഫീസ് ക്ലാസ് മുറിയാക്കും

Posted on: July 15, 2019 2:51 pm | Last updated: July 15, 2019 at 2:51 pm

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ യൂനിയന്‍ ഓഫീസ് അടച്ച്പൂട്ടാന്‍ തീരുമാനം. യൂനിയന്‍ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറികളായി മാറ്റാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ അഡീ.ഡയറക്ടര്‍ സുമ പറഞ്ഞു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇന്ന് തന്നെ സാധനങ്ങളെല്ലാം എടുത്തുമാറ്റി യൂനിയന്‍ ഓഫീസ് ക്ലാസ് മുറിയാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ നാളെ കോളജില്‍ ക്ലാസ് ആരംഭിക്കും. ഇല്ലെങ്കില്‍ ഒരു ദിവസം കൂടി വൈകും.

അതേസമയം കോളജിലെ ആക്രമണവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന്റെ ഭാഗത്ത് തെറ്റില്ലെന്നും ഇവര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന് വീഴ്ചയുണ്ടായത് പരിചയക്കുറവ് മൂലമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.