പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 60കാരന്‍ വെടിയേറ്റ് മരിച്ചു

Posted on: July 15, 2019 1:44 pm | Last updated: July 15, 2019 at 6:41 pm

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 60കാന്‍ ബി എസ് എഫിന്റെ വെടിയേറ്റ് മരിച്ചു. ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അതിര്‍ത്തിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് 60കാരനെ വെടിവെച്ചതെന്ന് ബി എസ് എഫ് അറിയിച്ചു.

വെടിയുതിര്‍ക്കും മുന്‍പ് പലവട്ടം ഇയാളോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ തിരികെ പോകാന്‍ വിസമ്മതിച്ചുവെന്നുമാണ് ബി എസ് എഫിന്റെ വിശദീകരണം. സാംബ ജില്ലയിലെ എസ്എം പുര സൈനിക പോസ്റ്റില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ സംഭവത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചു.