നെടുങ്കണ്ടം കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണമെന്ന് പി ടി തോമസ് എംഎല്‍എ

Posted on: July 12, 2019 9:46 am | Last updated: July 12, 2019 at 11:51 am

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പിടി തോമസ് എംഎല്‍എ. കസ്റ്റഡി മരണം നടന്ന ആദ്യ നാളുകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത്‌
. രാജ്കുമാറിന്റെ മരണത്തില്‍ പൊലീസിനും ആശുപത്രി അധികൃതര്‍ക്കും റിമാന്റ് നടപടികള്‍ ചെയ്ത മജിസ്‌ട്രേറ്റിനും വീഴ്ചയുണ്ടായതായി സംശയിക്കുന്നു. അതുകൊണ്ട് തന്നെ ഈ കേസില്‍ സമഗ്ര അന്വേഷണം നടത്താന്‍ ജുഡിഷ്യല്‍ കമ്മീഷന് കഴിയില്ല- പി ടി തോമസ് പറഞ്ഞു.

യഥാര്‍ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെങ്കില്‍ സിബിഐ അന്വേഷണം വേണം. പോസ്റ്റ്‌മോര്‍ട്ടത്തിലെ പാളിച്ച അതീവ ഗുരുതരമാണ്. ഇടുക്കി മുന്‍ എസ്!പി കെ ബി വേണുഗോപാലിനെതിരെ നടപടി വേണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. നേരത്തേ എസ്പി വേണുഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ട് പി ടി തോമസ് എംഎല്‍എ പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. അതേസമയം കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്. കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.