കാരുണ്യ പദ്ധതി: പകരം സംവിധാനമേര്‍പ്പെടുത്തി ഉത്തരവായി

Posted on: July 9, 2019 10:45 pm | Last updated: July 10, 2019 at 10:52 am

തിരുവനന്തപുരം:കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പകരം ക്രമീകരണം ഏര്‍പ്പെടുത്തി ഉത്തരവിറക്കി. കാരുണ്യ ബനവലന്റ് പദ്ധതിയില്‍ അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജന്യ ചികിത്സ 2020 മാര്‍ച്ച് 31 വരെ നീട്ടിയാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. കാരുണ്യ പദ്ധതിയില്‍ ചികിത്സയ്ക്ക് അര്‍ഹതയുണ്ടായിരുന്ന ആരുടേയും ചികിത്സാ മുടങ്ങില്ലെന്ന് ഉറപ്പ് വരുത്താനാണ് പുതിയ ഉത്തരവെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു.

കാരുണ്യ ചികിത്സാ ധനസഹായത്തിന് അര്‍ഹതയുള്ളവര്‍ക്കും എന്നാല്‍ എസ്ബിവൈ/കെഎഎസ്പി കാര്‍ഡില്ലാത്തവര്‍ക്കും കെഎഎസ്പി എംപാനല്‍ ആശുപത്രികളില്‍ കെഎഎസ്പി പാക്കേജിലും നിരക്കിലും ചികിത്സ ലഭ്യമാക്കുന്നതാണ്. ജൂണ്‍ 30നാണ് കാരുണ്യ ചികിത്സാ പദ്ധതി നിര്‍ത്തലാക്കിയത്.