ഹജ്ജ് ഉംറ തീര്‍ത്ഥാടനം: മക്കയില്‍ പുതിയ വിമാനത്താവളം വരുന്നു

Posted on: July 9, 2019 9:54 pm | Last updated: July 10, 2019 at 10:31 pm

മക്ക: ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമായി പുതിയ വിമാനത്താവളം ആരംഭിക്കുമെന്ന് മക്കാ ഗവര്‍ണ്ണറും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിന് കീഴിലായിരിക്കും പുതിയ വിമാനത്താവളം പ്രവര്‍ത്തിക്കുക. ഇതിനായി ജിദ്ദ മക്ക ഹൈവേയിലെ അല്‍ഫൈസലിയ പദ്ധതി പ്രദേശത്താണ് നിര്‍മ്മാണം ആരംഭിക്കുന്നത് .മക്കയില്‍ നടന്ന അല്‍ഫൈസലിയ പദ്ധതിപ്രദേശത്ത് നടപ്പിലാക്കുന്ന നിര്‍മ്മാണ കരാറുകകള്‍ , ധാരണാപത്രങ്ങള്‍ കൈമാറുന്ന ചടങ്ങിലാണ് പുതിയ വിമാനത്താവള പ്രഖ്യാപനം ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ പ്രഖ്യാപിച്ചത്.മക്കയിലെ ഹറം അതിര്‍ത്തി മുതല്‍ പടിഞ്ഞാറന്‍ തീരമായ അല്‍ശുഅയ്ബ കടല്‍തീരം വരെയുള്ള 2450 കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശമാണ് അല്‍ഫൈസലിയ മേഖല

പുതിയ വിമാനത്താവളം നിലവില്‍ വരുന്നതോടെ ഹാജിമാര്‍ക്ക് വളരെ വേഗത്തില്‍ വിശുദ്ധ കഅ ബാലയത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ശേഷം നടക്കും.മക്ക പ്രവിശ്യാ വികസന അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര മാനേജ്‌മെന്റ് ആണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.പ്രവിശ്യയിലെ വിവിധ മന്ത്രാലയങ്ങളുടെ ആസ്ഥാനങ്ങള്‍ ,ഇസ്ലാമിക് റിസര്‍ച്ച് സെന്റര്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാവും