വിമതരുടെ രാജി വൈകിപ്പിക്കുന്നു;സ്പീക്കര്‍ക്കെതിരെ എംഎല്‍എമാരെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് ബിജെപി

Posted on: July 9, 2019 7:48 pm | Last updated: July 10, 2019 at 10:52 am

ബെംഗളുരു: കര്‍ണാടകയില്‍ എംഎല്‍എമാരുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ വൈകുന്നതായി ആരോപിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി മുഴുവന്‍ ബിജെപി എംഎല്‍എമാരേയും ഉള്‍പ്പെടുത്തി പ്രതിഷേധിക്കുമെന്ന് ബിജെപി നേതാവ് യെദ്യൂരപ്പ പറഞ്ഞു.

എംഎല്‍എമാരുടെ രാജി സ്വീകരിക്കാതെ സ്പീക്കര്‍ രാഷ്ട്രീയം കളിക്കുകയാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിലപാട് പിന്നീടറിയാക്കാമെന്ന് യെദ്യൂരപ്പ മറുപടി നല്‍കി. കുമാരസ്വാമി സര്‍്ക്കാറിനെ പുറത്താക്കളമെന്നാവശ്യപ്പെട്ട് വിധാന്‍ സൗധക്ക് മുന്നില്‍ മഴുവന്‍ ബിജെപി എംഎല്‍എമാരേയും ഉള്‍പ്പെടുത്തി പ്രതിഷേധിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

ബിജെപി എംഎല്‍എമാരെ അണിനിരത്തി ഒരു ശക്തിപ്രകടനം നടത്താനാണ് പ്രതിഷേധ പരിപാടിയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ഇതോടെ ആകെ കലങ്ങി മറിഞ്ഞ കര്‍ണാടക രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകും. അതേ സമയം പലരുടേയും രാജിക്കത്ത് ചട്ടപ്രകാരമല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.