Connect with us

Ongoing News

റിഷഭ് പന്ത് കളിക്കണം, സാധ്യത ഇന്ത്യക്ക്‌

Published

|

Last Updated

ലോകകപ്പില്‍ ആദ്യ സെമി ഫൈനലിന് ഇറങ്ങുന്നതിന്റെ സമ്മര്‍ദം ടീമുകള്‍ക്കുണ്ടാകും. എല്ലാ അര്‍ത്ഥത്തിലും ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്ന് പറയാം. പ്രത്യേകിച്ച് ലീഗ് റൗണ്ടി്‌ലെ ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യയുടെ സെമിപ്രവേശം. മധ്യനിര താരങ്ങളുടെ മോശം ഫോമിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് തോന്നുന്നു.

നാലാം നമ്പറില്‍ ആരെ കളിപ്പിക്കും എന്നതായിരുന്നു ബാറ്റിംഗ് ഓര്‍ഡറില്‍ ഇന്ത്യ നേരിട്ട വലിയ തലവേദന. റിഷഭ് പന്തിന്റെ വരവോടെ ആ കണ്‍ഫ്യൂഷന്‍ മാറിയിട്ടുണ്ട്. പന്തിനെ മാറ്റേണ്ടതില്ല. അയാള്‍ക്ക് കൂടുതല്‍ മത്സരപരിചയം നല്‍കുകയാണ് വേണ്ടത്. ഒരു പക്ഷേ, പന്ത് മത്സരം ജയിപ്പിക്കുന്നത് കാണാനുള്ള ഭാഗ്യമുണ്ടായേക്കാം.

ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്ക് പന്തിനെ പോലൊരു ബാറ്റ്‌സ്മാനെ നേരിടുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാകും.
ബൗളിംഗ് നിരയില്‍ ബുമ്‌റ, ഭുവി, പാണ്ഡ്യ, കുല്‍ദീപ്, ജഡേജ കോമ്പിനേഷന്‍ വളരെ മികച്ചതാകും. പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ടീമിലെ എല്ലാവരും മികച്ച പ്രകടനമാണ് നടത്തുന്നത്. കിവീസ് ബൗളിംഗിനെ നേരിടാന്‍ ഇന്ത്യ ബാറ്റിംഗ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

മധ്യനിരയെ കുറിച്ച് തനിക്കോ ടീമിലെ മറ്റുള്ളവര്‍ക്കോ യാതൊരു ആശങ്കയുമില്ല. അവര്‍ നന്നായി തന്നെ കളിക്കുന്നുണ്ട്. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മുന്‍നിര നന്നായി കളിക്കുന്നുണ്ട്. മധ്യനിരയ്ക്ക് കൂടുതല്‍ നേരം കളിക്കാന്‍ സമയം കിട്ടുന്നില്ല. ന്യൂസിലന്റുമായുള്ള ലീഗ് മത്സരം മഴയത്ത് നഷ്ടമായിരുന്നു. അത് ഇന്ത്യക്ക് ഇന്ന് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കില്ല. ഇന്ത്യ ന്യൂസിലന്റില്‍ കുറച്ച് മുമ്പാണ് പരമ്പര കളിച്ചത്. അവരുടെ ശക്തിയും ദൗര്‍ബല്യവും ഇന്ത്യക്ക് ന്നായി അറിയാം. അതുകൊണ്ട് കിവീസിനെതിരെ കളിക്കുന്നത് സമ്മര്‍ദുണ്ടാക്കുന്നില്ല.
രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സകള്‍ മനോഹരമാണ്. രോഹിത് ബാറ്റ് ചെയ്യുന്നത് വഴി മറ്റുള്ളവരുടെ സമ്മര്‍ദം കുറയുകയാണ്. എല്ലാ ഇന്നിംഗ്‌സിലു സെഞ്ച്വറിയടിക്കുക എന്ന ലക്ഷ്യമാണ് രോഹിത്തിന് മുന്നിലുള്ളത്.

കൂടെയുള്ളവരെ നന്നായി കളിപ്പിക്കാനും രോഹിത്തിന് അറിയാം. ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ ശിഖര്‍ ധവാനെ ഫോമിലേക്ക് കൊണ്ടുവന്നത് രോഹിത്തിന്റെ പിന്തുണയാണ്. ഒരുവശത്ത് തകര്‍ത്തടിച്ച രോഹിത് ധവാന്റെ സമ്മര്‍ദം ഇല്ലാതാക്കി. ഇപ്പോള്‍ രാഹുലിനെയും അങ്ങനെയാണ് രോഹിത് ഫോമിലേക്ക് കൊണ്ടുവന്നത്. ധോണിയും ഋഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും മികച്ചവരാണ്.
തന്ത്രമൊരുക്കി ഇന്ത്യ രോഹിത് തുടര്‍ച്ചയായ ഫോമില്‍ കളിക്കുമ്പോള്‍ മധ്യ ഓവറുകളില്‍ വിരാട് കോലി നയിക്കുന്ന ബാറ്റിംഗ് ആണ് ഇന്ത്യ മുന്നോട്ട് വെക്കന്ന തന്ത്രം.

വില്യംസണിന്റെയും റോസ് ടെയ്‌ലറിന്റെയും വിക്കറ്റുകളായിരിക്കും ഇന്ത്യക്ക് ഏറെ വിലപ്പെട്ടത്. വില്യംസണ്‍ ഫോമിലെത്തിയാല്‍ പുറത്താക്കുക വലിയ പ്രയാസമാണ്. ടെയ്‌ലര്‍ ഇനിയും കാര്യമായ പ്രകടനം കാഴ്ചവെച്ചിട്ടില്ല.

മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍

Latest