Connect with us

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി മജിസ്‌ട്രേറ്റിന് വലിയ വീഴ്ച സംഭവിച്ചു: റിട്ട. ജസ്റ്റിസ് കമാല്‍ പാഷ

Published

|

Last Updated

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസ് കൈകാര്യം ചെയ്യുന്നതില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് ഗരുതര വീഴ്ച സംഭവിച്ചുവെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. ജുഡിഷ്യറിയുടെ അധികാരം ഫലപ്രദമായി വിനിയോഗിക്കാന്‍ മജിസ്‌ട്രേറ്റിന് കഴിയണമായിരുന്നു.

കാറിനടുത്ത് പോയാണ് മജിസ്‌ട്രേറ്റ് പ്രതിയെ റിമാന്‍ഡ് ചെയ്യുന്നത്. കാറിനടുത്തേക്ക് പോകാനിടയായ സാഹചര്യത്തെ കുറിച്ചെങ്കിലും മജിസ്‌ട്രേറ്റ് ആലോചിക്കേണ്ടതായിരുന്നു. അതെ കുറിച്ച് അന്വേഷിച്ച് വേണമായിരുന്നു തുടര്‍ നടപടി എടുക്കാന്‍. അവശതയുള്ള ആളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നല്‍കാന്‍ മജിസ്‌ട്രേറ്റ് തയ്യാറാകണമായിരുന്നുവെന്നും കെമാല്‍ പാഷ വ്യക്തമാക്കി.

കസ്റ്റഡി കോലപാതക കേസില്‍ ജയില്‍ അധികൃതര്‍ക്കും വീഴ്ചയുണ്ടായി. അത്ര അവശനായിരുന്ന പ്രതിയെ ആശുപത്രിയിലാക്കാന്‍ ജയില്‍ സൂപ്രണ്ട് തയ്യാറായില്ല. മജിസ്‌ട്രേറ്റിനടുത്തേക്ക് നടക്കാന്‍ കഴിയാതിരുന്ന പ്രതി ജയിലിലേക്ക് നടന്ന് കയറുന്നതെങ്ങനെയാണെന്നും കമാല്‍ പാഷ ചോദിച്ചു.

 

---- facebook comment plugin here -----

Latest