പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു

Posted on: July 8, 2019 8:53 pm | Last updated: July 8, 2019 at 8:54 pm

കരിപ്പൂര്‍ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കരിപ്പൂര്‍ ഹജ്ജ്ക്യാമ്പ് സന്ദര്‍ശിച്ചു. വൈകിട്ട് ഏഴിന് ക്യാമ്പില്‍ എത്തിയ അദ്ദേഹം പ്രാര്‍ത്ഥനാ ഹാളിള്‍ ഹാജിമാരു മായി സംസാരിച്ചു. ലോക സമാധാനത്തിനും രാജ്യത്തിന്റെ മതേതര ഐക്യം നിലനില്‍ക്കു ന്നതിനും വേണ്ടി ഹാജിമാര്‍ വിശുദ്ധ ഭുമിയില്‍ നിന്ന് പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം ഹാജിമാരോട് അഭ്യര്‍ത്ഥിച്ചു. വയനാട് എം പി രാഹുല്‍ഗാന്ധി ഹാജിമാര്‍ക്ക് എല്ലാവിധ യാത്രാമംഗളങ്ങളും അറിയിച്ചിട്ടുെന്ന വിവരം അദ്ദേഹംഹാജിമാരെ അറിയിച്ചു.

മുന്‍ മന്ത്രി എ പി അനില്‍ കുമാര്‍, യു ഡി എഫ് മലപ്പുറം
ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍, കെ പി സി സി അബ്ദുല്‍ മജീദ്, കോഴിക്കോട് ഡി സി സി പ്രസിഡ് അഡ്വ. ടി സിദ്ദീ ഖ്, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് യു
കെ അഭിലാഷ് മുന്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍ എ കെ അബ്ദുറഹ്മാന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരു ന്നു.ഹജ്ജ് കമ്മിറ്റി അംഗങ്ങ ളായ പി അബ്ദു റഹ്മാന്‍ എന്ന ഇണ്ണി, ഖാസിം കോയ പൊന്നാനി, മുസ്‌ലിയാര്‍ സജീര്‍, മുസമ്മില്‍ ഹാജി, തസ്‌കിയത്ത് സമിതി കണ്‍വീ നര്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗല വി, കോര്‍ഡിനേറ്റര്‍ തറയിട്ടാല്‍ ഹസന്‍ സഖാഫി തുടങ്ങിയവര്‍
അദ്ദേഹത്തെ സ്വീകരിച്ചു