ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Posted on: July 8, 2019 1:55 pm | Last updated: July 8, 2019 at 1:59 pm

മുഹമ്മ: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുഹമ്മ പള്ളിക്കുന്ന് തുണ്ടു ചിറയില്‍ ടി കെ മോഹനദാസിന്റെ മകന്‍ ദിനോദാസ് (33) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 ഓടെയാണ് അപകടമുണ്ടായത്. എറണാകുളം ലുലു മാള്‍ ജീവനക്കാരനായ ദിനോദാസ് മുഹമ്മയില്‍ നിന്നും വീട്ടിലേക്കു വരുമ്പോള്‍ മുഹമ്മ ജംഗ്ഷനു സമീപത്തു വച്ചാണ് അപകടത്തിനിരയായത്. ഗുരുതരമായി പരുക്കേറ്റ ദിനോദാസിനെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌ക്കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍ നടക്കും. മാതാവ്: സുജാത. സഹോദരങ്ങള്‍: ബിനോദാസ്, ജിനോദാസ്, ലിനോദാസ്.