യു പ്രതിഭ എം എല്‍ എയുടെ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

Posted on: July 8, 2019 1:48 pm | Last updated: July 8, 2019 at 1:57 pm

കായംകുളം: കായംകുളം എം എല്‍ എ. യു പ്രതിഭയുടെ ഭര്‍ത്താവിനെ നിലമ്പൂരില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കെ ആര്‍ ഹരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി കുടുംബത്തില്‍ നിന്ന് അകന്നു കഴിയുന്ന ഹരിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് പ്രതിഭ നല്‍കിയ ഹരജി ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്.

ചുങ്കത്തറയില്‍ കെ എസ് ഇ ബി ഓവര്‍സിയറായ ഹരിയെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് മരിച്ച നിലയില്‍ കണ്ടത്. ആലപ്പുഴ തകഴി സ്വദേശിയാണ്.