Connect with us

Kerala

ഹജ്ജ്: കരിപ്പൂരിൽ നിന്ന് ആദ്യ സംഘം യാത്രയായി

Published

|

Last Updated

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ആദ്യ യാത്ര സംഘം കരിപ്പൂരില്‍ നിന്ന് യാത്ര തിരിച്ചു. ഞായറാഴ്ച ഉച്ചക്ക് 2.30 ന് സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5749 നമ്പര്‍ വിമാനത്തില്‍ 300 തീര്‍ത്ഥാടകരാണ് യാത്രയായ ത്. ആദ്യ വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം
സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വ്വഹിച്ചു. ആദ്യ സംഘത്തിനുളള യാത്രയയപ്പ് സംഗമത്തില്‍ ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്‌ബോധനം നടത്തി.കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി.

പുതുതായി ചര്‍ജ്ജെടുത്ത മലപ്പുറം ജില്ലാ പോലീസ് സുപ്രണ്ട് യു അബ്ദുല്‍ കരീം ഹാജിമാരോട് സംസാരിച്ചു. ഹജ്ജ് സെല്‍ ഓഫീസര്‍ എസ് നജീബ് യാത്രാ സംബന്ധമായ നിര്‍ദ്ദേശം നല്‍കി. യാത്രയയപ്പു സംഗമത്തിനു ശേഷം ഹജ്ജ് കമ്മിറ്റി ഒരുക്കിയ പ്രത്യേക ബസ്സിലാണ് തീര്‍ത്ഥാടകരെ വിമാനത്താവളത്തില്‍ എത്തിച്ചത്. വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവൂ, സൗദി എയര്‍ലൈന്‍സ് അധികൃതര്‍, സി ഐ എസ് എഫ് തുടങ്ങി വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍ ഹാജിമാരെ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു.

ആദ്യ വിമാനത്തില്‍ 133 പുരുഷന്മാരും 167 സ്ത്രീകളുമടക്കം 300 തീര്‍ത്ഥാടകരാണുള്ളത്. ഉച്ചക്ക് മൂന്ന് മണിക്ക് പുറപ്പെട്ട രണ്ടാമത്തെ വിമാനത്തില്‍ 140 പുരുഷന്മാരും 160
സ്ത്രീകളും യാത്രയായി. തിങ്കളാഴ്ച മൂന്ന് വിമാനങ്ങളിലായി 900 പേര്‍ യാത്രയാവും.

രണ്ടാം ദിവസത്തില്‍ യാത്രയാവുന്ന തീര്‍ത്ഥാടകര്‍ ഇന്ന് രാവിലയോടെക്യാമ്പില്‍ എത്തി. വിമാന സമയത്തിനനസരിച്ച് ഓരോ സംഘം ഹാജിമാരേയും വിമാന
ത്താവളത്തില്‍ എത്തിക്കും.

ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി,
എം എല്‍ എ മാരായ ടി വി ഇബ്‌റാഹീം, പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ആന്‍ഡ് സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂ ട്ടീവ് ഓഫീസര്‍ ജാഫര്‍ മാലിക്, ഹജ്ജ് കമ്മിറ്റി
മെമ്പര്‍മാരായ അബ്ദു റഹ്മാന്‍ എന്ന ഇണ്ണി, എം എസ് അനസ്, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, എല്‍ സുലൈഖ, മുഹമ്മദ് ഖാസിം കോയ പൊന്നാനി, മുസ്‌ലിയാര്‍
സജീര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവൂ, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി കെ അബ്ദു
റഹ്മാന്‍, സൗദി എയര്‍ലൈന്‍സ് അധികൃതര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest