സിഒടി നസീര്‍ വധശ്രമക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

Posted on: July 7, 2019 7:02 pm | Last updated: July 7, 2019 at 11:54 pm

കണ്ണൂര്‍: മുന്‍ സിപിഎം നേതാവ് സിഒടി നസീര്‍ വധശ്രമക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐയെ സ്ഥലം മാറ്റി. കാസര്‍കോട് ജില്ലയിലേക്കാണ് സ്ഥലം മാറ്റം. തലശ്ശേരിയില്‍ പുതിയ സിഐ ചുമതലയേറ്റു. വധശ്രമക്കേസില്‍എ എന്‍ ഷംസീര്‍ എംഎല്‍എയുടെ മൊഴിയെടുക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന  തലശ്ശേരി സിഐയെ സ്ഥലംമാറ്റിയിരിക്കുന്നത്.

നേരത്തെ സ്ഥലമാറ്റ നീക്കം വിവാദമായപ്പോള്‍, നസീര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍, സ്ഥലംമാറ്റ ഉത്തരവ് നേരത്തെ നിലനില്‍ക്കുന്നതിനാല്‍ സാധാരണ നടപടിക്രമം മാത്രമെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണം. അന്വേഷണ ഉദ്യോഗസ്ഥന്‍ മാറുന്നത് കേസ് അട്ടിമറിക്കപ്പെടാനിടയാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.