കാര്‍ഷിക വായ്പകള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നു; നടപടി സ്വീകരിക്കും: മന്ത്രി വിഎസ് സുനില്‍ കുമാര്‍

Posted on: July 6, 2019 12:45 pm | Last updated: July 6, 2019 at 7:15 pm

കോഴിക്കോട്: കാര്‍ഷിക വായ്പകള്‍ അനര്‍ഹര്‍ക്ക് ലഭിക്കുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടി എടുക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍. കാര്‍ഷിക വായ്പകള്‍ യഥാര്‍ഥ കര്‍ഷകര്‍ക്ക് മാത്രം കിട്ടാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. നിലവിലെ വായ്പാ കണക്കുകള്‍ പരിശോധിച്ചാല്‍ കാര്‍ഷിക വായ്പ കൈപ്പറ്റിയവരും കര്‍ഷകരുടെ എണ്ണവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക് ലഭിക്കുന്ന വായ്പാ ഇളവുകള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇക്കാര്യം ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തും. കേന്ദ്ര ബജറ്റ് കാര്‍ഷിക മേഖലക്ക് അങ്ങേയറ്റം നിരാശയാണ് നല്‍കിയത്. കര്‍ഷകര്‍ക്ക് സഹായം നല്‍കുന്ന ഒരു പദ്ധതിയും ബജറ്റില്‍ ഇല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി