Connect with us

Gulf

എം എ യൂസുഫലി മലേഷ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതീര്‍ മുഹമ്മദുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി കൂടിക്കാഴ്ച നടത്തുന്നു. ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലീം, ലുലു ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ് എം ഡി അദീബ് അഹ്മദ് സമീപം

ദുബൈ: മലേഷ്യയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രവര്‍ ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ലുലു ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതീര്‍ മുഹമ്മദുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി കൂടിക്കാഴ്ച നടത്തി. ജോഹര്‍ ബാഹ്രു, മലാക്ക, കേത, സെലാങ്കൂര്‍ എന്നീ നഗരങ്ങളില്‍ ഉള്‍പ്പടെ 2021 അവസാനം ആകുമ്പോഴേക്കും പത്ത് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂസുഫലി അറിയിച്ചു. പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോ
ടെ 5,000ത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും യൂസുഫലി അറിയിച്ചു. കേന്ദ്രീകൃത ലോജിസ്റ്റിക്‌സ് സെന്ററും വെയര്‍ഹൗസും ഇതിന്റെ ഭാഗമായി സ്ഥാപിക്കും

കഴിഞ്ഞ വര്‍ഷം ഒരു കോടി യു എസ് ഡോളറിന്റെ ഉത്‌
പന്നങ്ങളാണ് ലുലു മലേഷ്യയില്‍ നിന്നും കയറ്റുമതി ചെയ്തത്. ഈ വര്‍ഷം ഇത് 1.5 കോടി ഡോളറിന്റേതാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും യൂസുഫലി കൂടിക്കാഴ്ചക്കിടെ പറഞ്ഞു.മലേഷ്യയിലെ ചെറുകിട സംരംഭങ്ങള്‍ക്ക് അവരുടെ ഉത്‌പന്നങ്ങള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരവും തങ്ങള്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.

പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി മൂന്ന് വര്‍ഷത്തിനുള്ളില്‍ 2,100 കോടി രൂപയാണ് ലുലു മലേഷ്യയില്‍ മുതല്‍മുടക്കുന്നത്. മലേഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മഹാതിര്‍ മുഹമ്മദ് അറിയിച്ചു. പുത്രജയയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക കാര്യാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലീം, ലുലു ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ് എം ഡി അദീബ് അഹ്മദ്, ലുലു മലേഷ്യ ഡയറക്ടര്‍ ആസിഫ് മൊയ്തു, റീജ്യണല്‍ മാനേജര്‍ ശിഹാബ് യൂസുഫ് എന്നിവരും സംബന്ധിച്ചു. മലേഷ്യന്‍ രാജ്ഞി അസീസ ആമിന, ആഭ്യന്തരമന്ത്രി മൊഹിയുദ്ദീന്‍ യാസിന്‍, നാലാമത്തെ വലിയ സംസ്ഥാനമായ പേരാകിന്റെ മുഖ്യമന്ത്രി അഹമ്മദ് ഫൈസല്‍ അസുമു എന്നിവരുമായും യൂസുഫലി കൂടിക്കാഴ്ച നടത്തി.

Latest