മദീനയില്‍ ഹാജിമാരെ സ്വീകരിക്കുന്ന വീഡിയോ വൈറലാവുന്നു

Posted on: July 4, 2019 11:28 pm | Last updated: July 4, 2019 at 11:28 pm

മദീന: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി മദീനയിലെത്തിയ ഹാജിമാരെ സ്വീകരിക്കുന്ന വീഡിയോ ട്വിറ്ററില്‍ വൈറലാവുന്നു. പ്രവാചകന്‍ മുഹമ്മദ് നബി (സ) മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്‌റ വന്നപ്പോള്‍ മദീന (യസ്രിബ്) നിവാസികള്‍ സ്‌നേഹപൂര്‍വ്വം വരവേറ്റത് ‘തലഅല്‍ ബദറൂ അലൈന’ എന്ന ഈരടികള്‍ ചൊല്ലിയായിരുന്നു. നിരവധി നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മദീന നിവാസികളുടെ സ്വീകരണത്തിന് ഒരും കുറവും വരുത്തിയിട്ടില്ലെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു ഇന്ന് ഹാജിമാര്‍ക്ക് നല്‍കിയ സ്വീകരണം.

പ്രവാചക നഗരിയായ മദീനയിലെ പ്രിന്‍സ് മുഹമ്മ ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലിറങ്ങിയ ഹാജിമാരെ’തലഅല്‍ ബദറൂ അലൈന’ എന്ന ഈരടികള്‍ ചൊല്ലി വരവേറ്റ മദീനക്കാര്‍ പനനീര്‍, ഈത്തപ്പഴം, പൂക്കള്‍ എന്നിവ സമ്മാനമായും നല്‍കുകയായിരുന്നു. ഇിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.