Kerala
ബിനോയ് കോടിയേരി മുംബൈ പോലീസിന് മുമ്പില്‍ ഹാജരായി
മുംബൈ: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരി മുംബൈ പോലീസിന് മുന്നില്‍ ഹാജരായി. മുംബൈ ഓഷിവാര പോലീസ് സ്റ്റേഷിനിലാണ് ബിനോയ് ഹാജരായത്. ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം മടങ്ങി.
ഇന്നലെയാണ് ബിനോയ് കോടിയേരിക്ക് മുംബൈ ദിന്‍ഡോഷി കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. ഈ ജാമ്യ വ്യവസ്ഥ അനുസരിച്ച് കൊണ്ടാണ് ബിനോയ് ഇന്ന് ഹാജരായത്. 25000 രൂപ കെട്ടിവയ്ക്കണമെന്നും. ഒരാള്‍ ജാമ്യവും എടുക്കണമെന്നും കോടതി വിധിച്ചിരുന്നു.
---- facebook comment plugin here -----





