ചെറുകിട തൊഴില്‍ രംഗത്തെ ജി എസ് ടി പിന്‍വലിക്കുക: പാര്‍ലിമെന്റിന് മുമ്പില്‍ ഇടത് എം പിമാരുടെ പ്രതിഷേധം

Posted on: July 3, 2019 12:27 pm | Last updated: July 3, 2019 at 3:30 pm

ന്യൂഡല്‍ഹി: ചെറുകിട തൊഴില്‍ രംഗത്തെ ജി എസ് ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാര്‍ലിമെന്റിന് മുമ്പില്‍ ഇടത് എം പിമാരുടെ പ്രതിഷേധം. പാര്‍ലിമെന്റിന് മുമ്പിലെ ഗാന്ധി പ്രതമിക്ക് മുമ്പിലാണ് ഇടത് എം പമാര്‍ പ്രതിഷേധ ധര്‍ണ നടത്തിയത്.

‘ചെറുകിട തൊഴില്‍ രംഗത്തെ ജി എസ് ടി പിന്‍വലിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു ധര്‍ണ. ഡി രാജ, എളമരം കരീം എന്നിവര്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി.
അതിനിടെ രാജ്യസഭയില്‍ ഇന്ന് തിരഞ്ഞെടുപ്പു പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും. ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയവും വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയാവും.