പോലീസിനെക്കുറിച്ച് ഉയരുന്ന ആരോപണങ്ങള്‍ ഗൗരവമേറിയത്: വി എസ്

Posted on: July 2, 2019 2:14 pm | Last updated: July 2, 2019 at 4:18 pm

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണം, ആന്തൂര്‍ വിഷയമടക്കം അടുത്തിടെ പോലീസിനെതിരായുള്ള ആരോപണങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്ച്യുതാനന്ദന്‍. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പോലീസ് നടപടിക്കെതിരെ അദ്ദേഹം പറതികരിച്ചത്.

ആരോപണം ഗൗരവമേറിയതാണ്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഈ സാഹചര്യത്തില്‍ പോലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്താകുമെന്ന് കണ്ണ് തുറന്ന് കാണണം.

ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ് പോലീസിന് ജുഡീഷ്യല്‍ അധികാരം നല്‍കാന്‍ തീരുമാനിച്ചത്. ഇടത് സര്‍ക്കാര്‍ വിഷയത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പറഞ്ഞു.
ഉദ്യോഗസ്ഥ വീഴ്ചകളില്‍ നിന്നും ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ക്ക് വിട്ടു നില്‍ക്കാനാകില്ല. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വീതികരിക്കരുതെത് ശരിയല്ലെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.