തൃശൂരില്‍ രോഗിയെ ആശുപത്രി കെട്ടിടത്തില്‍നിന്നും ചാടി മരിച്ച നിലയില്‍ കണ്ടെത്തി

Posted on: July 2, 2019 1:44 pm | Last updated: July 2, 2019 at 1:44 pm

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സത്രീയെ ആശുപത്രി കെട്ടിടത്തില്‍നിന്നും ചാടി മരിച്ച നിലയില്‍ കണ്ടെത്തി. പൊന്നാനി ഔലകാരിയ കനകത്ത് സിദ്ദിഖിന്റെ ഭാര്യ ഐഷ ബീവി(57)യെയാണ് ചൊവ്വാഴ്ച രാവിലെയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കിഡ്‌നി സംബന്ധ അസുഖത്തിന് ചികിത്സയിലായിരുന്ന ഇവരെ പുലര്‍ച്ചെ 5.30ഓടെ വാര്‍ഡില്‍നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മെഡിസിന്‍ ഐസിയുവിന് സമീപത്ത് തുണികള്‍ ഉണക്കാനിടുന്ന സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.