നെടുങ്കണ്ടം കസ്റ്റഡി മരണം: പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

Posted on: July 1, 2019 8:34 pm | Last updated: July 2, 2019 at 10:04 am

തിരുവനന്തപുരം: റിമാന്‍ഡിലായിരുന്ന രാജ്കുമാര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം. ജയില്‍ ഡിജിപി ഋഷിരാജ് സിങാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ജയില്‍ ഡിഐജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല. നാല് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പിനെത്തുടര്‍ന്ന് ഒമ്പത് ദിവസം കസ്റ്റഡിയിലായിരുന്ന രാജ്കുമാര്‍ 21നാണ് പീരുമേട് സബ് ജയിലില്‍ മരിക്കുന്നത്.

രാജ്കുമാറിന് നെടുങ്കണ്ടം പാലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജയിലിലെ സംഭവവികാസങ്ങള്‍ അന്വേഷിക്കാന്‍ ഋഷിരാജ് സിങ് ഉത്തരവിട്ടിരിക്കുന്നത്. ജയലില്‍വെച്ച് ആരോഗ്യനില ഏറെ വഷളായ രാജ്കുമാറിന് യഥാ സമയം ചികിത്സ നല്‍കിയില്ലെന്ന് വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അന്വേഷണം