കെ എസ് ആര്‍ ടി സിയിലെ പ്രതിസന്ധി: എം പാനല്‍ ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി തിരിച്ചെടുക്കും

Posted on: July 1, 2019 6:08 pm | Last updated: July 1, 2019 at 8:35 pm

തിരുവനന്തപുരം: ജീവനക്കാരുടെ കുറവു മൂലമുള്ള കെ എസ് ആര്‍ ടി സിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് പിരിച്ചുവിട്ട എം പാനല്‍ ഡ്രൈവര്‍മാരെ ദിവസ വേതന ജീവനക്കാരായി തിരിച്ചെടുക്കും. ഒരു ഡ്യൂട്ടിക്ക 550 രൂപ വേതന പ്രകാരമാണ് ഇവരെ നിയമിക്കുക. നേരത്തെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടപ്പോള്‍ പകരം നിയമനത്തിന് പി എസ് സി പട്ടിക തയാറാക്കിയിരുന്നുവെങ്കിലും ഡ്രൈവര്‍മാരുടെ കാര്യത്തില്‍ ഇതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത്.

ഹൈക്കോടതി ഉത്തരവു പ്രകാരം തെക്കന്‍ മേഖലയില്‍ നിന്ന് 1479ഉം മധ്യമേഖലയില്‍ നിന്ന് 257ഉം വടക്കന്‍ മേഖലയില്‍ നിന്ന് 371ഉം അടക്കം 2107 എം പാനല്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടിരുന്നത്.