മംഗലാപുരം വിമാനത്താവളത്തില്‍ വിമാനം തെന്നിമാറി;യാത്രക്കാര്‍ സുരക്ഷിതര്‍

Posted on: June 30, 2019 8:39 pm | Last updated: July 1, 2019 at 11:22 am

മംഗലാപുരം: മംഗലാപുരം വിമാനത്താവളത്തില്‍ റണ്‍വേയില്‍ വിമാനം തെന്നിമാറി. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടില്ല. ദുബൈയില്‍നിന്നും മംഗലാപുരത്തിറങ്ങിയ എയര്‍ ഇന്ത്യാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വൈകുന്നേരം 5.40ഓടെയാണ് സംഭവം. റണ്‍വെയില്‍നിന്ന് തെന്നിമാറിയ വിമാനത്തിന്റെ ചക്രങ്ങള്‍ മണ്ണില്‍ താഴ്ന്നു. അപകടം നടന്നയുടനെ യാത്രക്കാരെ വിമാനത്തില്‍നിന്നും പുറത്തിറങ്ങി. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ ഉത്തരവിട്ടു.

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. റൺവേയിൽ നിന്ന് തെന്നിമാറിയെങ്കിലും സുരക്ഷിതമായി തന്നെ വിമാനം നിർത്താൻ കഴിഞ്ഞതാണ് ദുരന്തമൊഴിവാക്കിയത്. ടാക്‌സിവേ വഴി ടെർമിനലിലേക്കുള്ള ലാൻഡിംഗിനിടെയാണ് സംഭവം.