ഇസ്‌റാഈല്‍ ഫലസ്തീന്‍ കരാര്‍: ഇറാഖിലെ ബഹ്‌റൈന്‍ എംബസിക്ക് നേരെ പ്രതിഷേധം; ബഹ്‌റൈന്‍ സ്ഥാനപതിയെ തിരിച്ചു വിളിച്ചു

Posted on: June 28, 2019 8:30 pm | Last updated: June 28, 2019 at 8:30 pm

മനാമ: ബഹ്‌റൈനില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ഇസ്‌റാഈല്‍ ഫലസ്തീന്‍ സമാധാന കരാറില്‍ പ്രതിഷേധിച്ച് ഇറാഖികള്‍ ഇറാഖിലെ ബഹ്‌റൈന്‍ എംബസിയിലേക്ക് ഇരച്ചു കയറി. ഇതിന് പിന്നാലെ എംബസിക്ക് മതിയായ സുരക്ഷ നല്‍കുന്നതില്‍ ഇറാഖ് പരാജയപെട്ടുവെന്നാരോപിച്ച് ബഹ്‌റൈന്‍ ഇറാഖിലെ സ്ഥാനപതിയെ തിരിച്ചു വിളിച്ചു.

പലസ്തീന്‍ ജനതയുടെ സാമ്പത്തിക വികസനവും, നിക്ഷേപവും ലക്ഷ്യമിട്ടാണ് ‘സമൃദ്ധിക്കായി സമാധാനം’ ശീര്‍ഷകത്തില്‍ രണ്ടു ദിവസത്തെ ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയില്‍ ഇസ്രയേലുമായി സഹകരണത്തില്‍ കഴിയണമെന്നും ആഹ്വാനം ചെയ്തിരുന്നു. ഇതില്‍ പ്രധിഷേധിച്ചാണ് ഇറാഖികള്‍ ബഹ്‌റൈന്‍ എംബസിയിലേക്ക് മാര്‍ച്ച് നടത്തിയത്.

പ്രതിഷേധക്കാര്‍ അമേരിക്കയുടെയും ഇസ്രാഈലിന്റെയും പതാകകള്‍ കത്തിക്കുകയും ചെയ്തു.