സംസ്ഥാനത്തെ 44 തദ്ദേശ വാർഡുകളിലേക്ക് വോട്ടെടുപ്പ് പുരോഗമിക്കുന്നു

Posted on: June 27, 2019 10:05 am | Last updated: June 27, 2019 at 3:30 pm

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 33 ഗ്രാമപഞ്ചായത്തുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

130 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. ഫലം നാളെ രാവിലെ 10 മണിയോടെ അറിയാനാകും.