പശുക്കടത്ത് ആരോപിച്ച് കാസര്‍കോട്ട് രണ്ട് പേര്‍ക്ക് മര്‍ദനം

Posted on: June 24, 2019 5:44 pm | Last updated: June 24, 2019 at 7:10 pm

കാസര്‍കോട്: പശുക്കടത്ത് ആരോപിച്ച് കാസര്‍കോട്ട് ബജ്‌റംഗ്ദള്‍ ആക്രമണം. പശുക്കളെയുമായി വരികയായിരുന്ന കര്‍ണാടകയിലെ പുത്തൂര്‍ സ്വദേശികളായ രണ്ട് പേരെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. തുടര്‍ന്ന് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ടുപോകുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന 50,000 രൂപ മോഷ്ടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് പശുക്കളെയും ഒരു പശുക്കിടാവിനെയും വാഹനത്തില്‍ കാസര്‍കോട് ഫാമിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ പിന്തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റവര്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.