Connect with us

National

സിദ്ദരാമയ്യയെ പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ നിര്‍ബന്ധിച്ച് ഗ്രൂപ്പ് നേതാക്കള്‍

Published

|

Last Updated

ബംഗളൂരു: കര്‍ണാടകയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ ഞെട്ടിക്കുന്ന തോല്‍വിയില്‍ മുക്തരാകാത്ത കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍മുഖ്യമന്ത്രി സിദ്ദരാമയ്യയോട് പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ആവശ്യപ്പെട്ട്. ന്യൂല്‍ഹി സന്ദര്‍ശനം നടത്തി സിദ്ധരാമയ്യ തിരികെ എത്തിയ ദിവസം അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗത്തിലാണ് പുതിയ പ്രാദേശിക പാര്‍്ട്ടിയെന്ന ആശയം മുന്നോട്ടുവന്നത്.

മുന്‍ മന്ത്രി ഡോ. എച്ച് സി മഹാദേവപ്പ, ഭൈരതി ബസവരാജ്, ഭൈരതി സുരേഷ്, എം ടി ബി നാഗരാജ് എന്നിവരാണ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ ഡോ. മഹാദേവപ്പയാണ് പുതിയ പാര്‍ട്ടിയെന്ന ആവശ്യം ഉന്നയിച്ചത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പാരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ പോലും തിരിച്ചടി നേരിട്ടു., ജനതാദള്‍ എസ് കോണ്‍ഗ്രസിനേക്കാള്‍ ശക്തി നേടുന്നു എന്നീ കാര്യങ്ങളാണ് മഹാദേവപ്പ പുതിയ പാര്‍ട്ടി രൂപീകരണ ആശയം അവതരിപ്പിക്കുന്നതിന് വേണ്ടി മുന്നോട്ട് വെച്ചത്.

സിദ്ധരാമയ്യക്ക് സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്. ഇനിയും മുഖ്യമന്ത്രിയാവണമെങ്കില്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചാലേ മതിയാവൂ എന്ന് മഹാദേവപ്പ പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവരും ഈ ആശയത്തെ പിന്താങ്ങി. പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാനാവശ്യമായ സ്‌ത്രോതസ്സുകള്‍ താന്‍ കണ്ടെത്താമെന്ന് മറ്റൊരു നേതാവായ നാഗരാജ് പറഞ്ഞു.

എന്നാല്‍ ആശയം ഉള്‍കൊണ്ട സിദ്ദരാമയ്യ ഇത് വിജയത്തിലെത്തിക്കാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ചതായാണ് വിവരം. സംസ്ഥാനത്ത് പ്രാദേശിക രാഷ്ട്രീയ പരീക്ഷങ്ങള്‍ വിജയിട്ടില്ല. എന്നാല്‍ ആശയത്തെ തള്ളിക്കളയുന്നില്ല. പ്രാദേശിക പാര്‍ട്ടി വിജയിപ്പിച്ചെടുക്കല്‍ ബുദ്ധിമുട്ടാണെന്ന് സിദ്ദരമായമ്മ പറഞ്ഞതായി മുതിര്‍ന്ന നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ സമീപ ഭാവിയില്‍ തന്നെ ഇക്കാര്യത്തില്‍ സിദ്ദരാമയ്യ ഉറച്ച, അനുകൂല തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest