മലയാളി യുവതി അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മരിച്ചു

    Posted on: June 22, 2019 4:36 pm | Last updated: June 22, 2019 at 5:13 pm

    ഡുബ്ലിന്‍: അയര്‍ലന്‍ഡിലുണ്ടായ കാറപകടത്തില്‍ മലയാളി യുവതി മരിച്ചു. കോട്ടയം കിടങ്ങൂര്‍ മാറിടം സ്വദേശി ഷൈമോള്‍ നെല്‍സണ്‍ ആണ് വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിനു സമീപം ആന്‍ട്രിമിലുണ്ടായ അപകടത്തില്‍ മരിച്ചത്. കാറോടിച്ചിരുന്ന കുടുംബ സുഹൃത്ത് ബിജുവിന്റെ ഭാര്യ മെയ്‌മോളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു.

    വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. മെയ്‌മോളും ഷൈമോളും സഞ്ചരിച്ചിരുന്ന കൈറില്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ബിജുവിന്റെ മകനം ഒരു ക്യാമ്പിനു കൊണ്ടുപോയി വിട്ട ശേഷം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ആവധിക്ക് നാട്ടിലേക്കു പോയ ഷൈമോളുടെ ഭര്‍ത്താവ് നെല്‍സണ്‍ ജോണും മെയ്‌മോളുടെ ഭര്‍ത്താവ് ബിജുവും ബെല്‍ഫാസ്റ്റിലേക്ക് തിരിച്ചിട്ടുണ്ട്.