ഡല്‍ഹിയില്‍ ഫര്‍ണ്ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍തീപ്പിടുത്തം;മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

Posted on: June 21, 2019 10:50 am | Last updated: June 21, 2019 at 11:31 am

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാളിന്ദി കുഞ്ച് മെട്രോ സ്റ്റേഷനു സമീപമുള്ള ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചോടെയാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അഗ്‌നിശമനസേനയുടെ 17 യൂണിറ്റുകള്‍ ഇപ്പോഴും തീയണക്കാന്‍ ശ്രമം തുടരുകയാണ്. മജെന്ത ലൈനിലെ മെട്രോ ട്രെയിന്‍ സര്‍വീസിനെയും തീപിടിത്തം ബാധിച്ചു. തീ നിയന്ത്രണ വിധേയമാക്കുന്നതു വരെ ഷഹീന്‍ ബാഗ് മുതല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്