പീനിയ എക്‌സലന്‍സി അവാര്‍ഡ് ദാനം ആഗസ്റ്റ് എട്ടിന്

Posted on: June 20, 2019 12:21 pm | Last updated: June 20, 2019 at 12:21 pm


ബെംഗളൂരു: ബെംഗളൂരുവിലെ പീനിയ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ എക്‌സലന്‍സി അവാര്‍ഡ് ദാനം ആഗസ്റ്റ് എട്ടിന് വൈകീട്ട് ആറിന് നടക്കുമെന്ന് ഭാരവാഹികള്‍ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യശ്വന്ത്പൂരിലെ ഹോട്ടല്‍ താജ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. മൈക്രോ, ചെറുകിട സംരംഭകത്വത്തില്‍ അഭിമാനകരമായ നേട്ടം കൈവരിച്ചവര്‍ക്കാണ് എക്‌സലന്‍സി അവാര്‍ഡ് നല്‍കുന്നതെന്ന് പീനിയ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് എം എം ഗിരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തെക്ക്- കിഴക്കന്‍ ഏഷ്യയില്‍ വ്യാവസായിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പ്രസ്ഥാനമാണ് പീനിയ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍. 45 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 9500 മൈക്രോ- ചെറുകിട സംരംഭങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.