ബിനോയ് കോടിയേരിക്കെതിരായ പരാതി: മുംബൈ പോലീസ് കണ്ണൂരില്‍

Posted on: June 19, 2019 2:06 pm | Last updated: June 19, 2019 at 7:07 pm


കണ്ണൂര്‍:
ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം ചെയ്ത പീഡിപ്പിച്ചതായ ബീഹാര്‍ സ്വദേശിനിയുടെ പരാതി അന്വേഷിക്കുന്നതിനായി മുംബൈ പോലീസ് കണ്ണൂരിലെത്തി. മുംബൈ അന്ധേരി ഓാഫിവാര പോലീസ് സ്‌റ്റേഷനിലെ രണ്ട് പേരാണ് കണ്ണൂരില്‍ എത്തിയത്. എസ് ഐ വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നിവരാണ് കണ്ണൂരിലെത്തിയത്. കണ്ണൂര്‍ എസ് പിയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി

ബിനോയ് കോടിയേരിയോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍  പോലീസ് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.ഓഷിവാര പോലീസാണ് ചോദ്യം ചെയ്യലിനായി എത്താന്‍ ആവശ്യപ്പെട്ട് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ടത്.

പരാതിക്കാരി ഹാജരാക്കുന്ന ഡിജിറ്റല്‍ തെളിവുകളടക്കം പരിശോധിക്കാന്‍ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. വാട്‌സാപ് സന്ദേശങ്ങളാണ് പ്രധാനമായും പരിശോധിക്കുക.ഇത് കൂടാതെ ഫോട്ടോകള്‍ അടക്കമുള്ള തെളിവുകള്‍ കൈവശമുണ്ടെന്ന് യുവതി അവകാശപ്പെട്ടിട്ടുണ്ട്. യുവതിയുടെ കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് ഡിഎന്‍എ പരിശോധനക്കും പോലീസ് തയ്യാറായേക്കുമെന്നാണ് അറിയുന്നത്.

അതിനിടെ ബിനോയിക്കെതിരായ എഫ് ഐ ആര്‍ അന്വേഷമണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. വെള്ളിയാഴ്ചയാണ് മുംബൈ അന്ധേരി കോടതിയിലാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. പരാതിക്കാരിയെ വീണ്ടും ചോദ്യം ചെയ്ത ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.