ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ല: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Posted on: June 19, 2019 12:40 pm | Last updated: June 19, 2019 at 2:08 pm

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ പൊലീസ് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ.

തെറ്റ് ചെയ്തവര്‍ അനുഭവിക്കുകയല്ലാതെ പാര്‍ട്ടിക്ക് ഇതില്‍ യാതൊരു ഉത്തരവാദിത്വവുമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാര്‍ട്ടി ആരെയും സംരക്ഷിക്കില്ല. പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ പോലീസ് അന്വേഷണം നടത്തട്ടെ, ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ബിനോയ് വിഷയത്തില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. പാര്‍ട്ടിയുടെ ഇമേജിനെ ബാധിക്കുന്ന പ്രശ്‌നവുമല്ല അത്. പാര്‍ട്ടി പി ബി അംഗങ്ങള്‍ തൊട്ട് സംസ്ഥാന നേതൃത്വം വരെ വളരെ കൃത്യമായി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു.